/kalakaumudi/media/media_files/2025/12/16/pinarayi-2025-12-16-16-57-47.jpg)
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാൻ എല്ലാവർക്കും കഴിയണമെന്നും അതിനു സർക്കാർ വളരെയധികം പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
ഇഎൻടി ചികിത്സകൻ ഡോ.ജോൺ പണിക്കർ രചിച്ച പുസ്തകമായ ഉറങ്ങാം സുഖമായി മന്ത്രി വി.ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്തു സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .
ആരോഗ്യരംഗത്തു കേരളം ഒട്ടേറെ നേട്ടങ്ങൾ സൃഷ്ടിച്ചു.
അതു നിലനിർത്തിക്കൊണ്ട് അടുത്ത ഘട്ടത്തിലേക്കു കടക്കാൻ തയ്യാറെടുക്കുകയാണ്.
ജീവിതശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം അറിവുകൾ പങ്കുവച്ചാൽ മാത്രമേ സമൂഹത്തിന്റെ വികാസം സാധ്യമാകുകയുള്ളൂ.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ. മാനസികാരോഗ്യം സൂക്ഷിക്കാൻ മികച്ച ഉറക്കം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഡോ.കെരാജശേഖരൻ നായർ, ഡോ.എം.വി.പിള്ള, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, ഡോ.കവിത രവി എന്നിവർ പ്രസംഗിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
