പോലീസിന്റെ ആധുനികവൽക്കരണത്തിന് സർക്കാർ പ്രഥമ പരിഗണന നൽകുന്നു: കെ.എൻ. ബാലഗോപാൽ

പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ കേരള പോലീസ് സജ്ജമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എന്നപോലെ ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലും ഇതര സംസ്ഥാനങ്ങളിലെ സേനകളേക്കാൾ ഏറെ മുന്നിലാണ് കേരള പോലീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
Shibu koottumvaathukkal
New Update
IMG-20260213-WA0005

കൊല്ലം: പോലീസിന്റെ ആധുനികവൽക്കരണത്തിന് സംസ്ഥാന സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ കേരള പോലീസ് സേന സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) കൊല്ലം സിറ്റി യൂണിറ്റിന്റെ 36-ാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്രമസമാധാന പരിപാലനത്തിൽ കേരളം മുന്നിൽ

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എന്നപോലെ ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലും ഇതര സംസ്ഥാനങ്ങളിലെ സേനകളേക്കാൾ ഏറെ മുന്നിലാണ് കേരള പോലീസെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഇരവിപുരം എം.എൽ.എ എം. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ് മുഖ്യാതിഥിയായി പങ്കെടുത്തു. രാവിലെ 9 മണിക്ക് സമ്മേളന നഗരിയിൽ ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ പതാക ഉയർത്തി.

സംഘടനാ റിപ്പോർട്ടും പ്രസംഗങ്ങളും

കെ.പി.ഒ.എ സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജിജു സി. നായർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ജി. ഗോപകുമാർ സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്.പി ജെ.കെ. ദിനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ജ്യോതിഷ്, എ.സി.പിമാരായ സി. ജോൺ, റോബർട്ട് ജോണി, ജോസ് ഫിലിപ്പ്, പി. അനിൽകുമാർ, എസ്.എസ്. ബൈജു എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

​കെ.പി.ഒ.എ കൊല്ലം റൂറൽ ജില്ലാ സെക്രട്ടറി എസ്.എൽ. സുജിത്ത്, കെ.പി.എ ജില്ലാ സെക്രട്ടറിമാരായ സി. വിമൽകുമാർ, വി. ചിന്തു, പോലീസ് സൊസൈറ്റി സെക്രട്ടറി എസ്.ആർ. ഷിനോദാസ്, വൈസ് പ്രസിഡന്റ് സി. വിനോദ് കുമാർ, കെ.പി.എച്ച്.സി.എസ് ബോർഡ് മെമ്പർ പി.കെ. സിന്ധു, കെ.പി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ഡി. ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷഹീർ, മനു എസ്, ട്രഷറർ കണ്ണൻ, ജോയിന്റ് സെക്രട്ടറി കെ. ലത, ബി. സ്കോൾബിൻ എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ജനറൽ കൺവീനർ ജി. സുമോദ് നന്ദി പറഞ്ഞു.

കെ.പി.ഒ.എ സംസ്ഥാന സെക്രട്ടറി സി.ആർ. ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ജിജു സി. നായർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ ജി. ഗോപകുമാർ സ്വാഗതം പറഞ്ഞു.

അഡീഷണൽ എസ്.പി ജെ.കെ. ദിനിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.കെ. ജ്യോതിഷ്, എ.സി.പിമാരായ സി. ജോൺ, റോബർട്ട് ജോണി, ജോസ് ഫിലിപ്പ്, പി. അനിൽകുമാർ, എസ്.എസ്. ബൈജു എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

കുടുംബസംഗമവും സംസ്ഥാന സമ്മേളനവും

ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കുടുംബസംഗമം നാളെ ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. കെ.പി.ഒ.എയുടെ 36-ാം സംസ്ഥാന സമ്മേളനം വരും ജൂൺ മാസത്തിൽ കാസർഗോഡ് ജില്ലയിൽ വെച്ചാണ് നടക്കുക.

kerala police kollam