പ്രവാസികൾക്ക് സർക്കാരിൻ്റെ 'കെയർ'; സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി, നോർക്ക കെയറിന് തുടക്കം

നോർക്കയുടെ ഐഡി കാർഡുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളുമാണ് നോർക്ക കെയറിന്‍റെ പരിധിയിൽ വരുന്നത്.ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

author-image
Devina
New Update
pinara

പ്രവാസികൾക്കു മാത്രമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കം. പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് വിഭാവനം ചെയ്യുന്നത്. 

പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഒടുവിൽ യാഥാർത്ഥ്യമാകുന്നത്.

 നോർക്കയുടെ ഐഡി കാർഡുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളുമാണ് നോർക്ക കെയറിന്‍റെ പരിധിയിൽ വരുന്നത്.

 ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

 മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കമിട്ടു