/kalakaumudi/media/media_files/2025/03/25/3bKc4lb01c4ib7kdExEV.jpeg)
തൃക്കാക്കര: ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജെ തോമസ് ഹെർബിറ്റ് പറഞ്ഞു.വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനവും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത നിലവിൽ 7 ഗഡു കുടിശ്ശികയുള്ളപ്പോൾ കേവലം ഒരു ഗഡു മാത്രം പ്രഖ്യാപിച്ച സർക്കാർ, അതിന്റെ മുൻകാല പ്രാബല്യം പോലും നൽകാതെ തുടർച്ചയായി 117 മാസത്തെ കുടിശിക നിഷേധിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസ് അറ്റൻഡൻ്റ്, ടൈപ്പിസ്റ്റ് തസ്തികകൾ നിർത്തലാക്കിക്കൊണ്ട് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനുള്ള സർക്കാരിന്റെ നീക്കം ഒരു കാരണവശാലും അനുവദിക്കില്ല. ജില്ലാ പ്രസിഡന്റ് ടി വി ജോമോൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം എ എബി, സംസ്ഥാന സെക്രട്ടറിയേറ്റംഗം ജിജോ പോൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേസിൽ വർഗീസ്, ജെ പ്രശാന്ത്, എച്ച് വിനീത്, ലിജോ ജോണി, സുനിൽകുമാർ പി ബി, കാവ്യ എസ് മേനോൻ, പി എ തമ്പി, ഷിജു ജോസ്, സുനിൽ ജോസ്, സി പി ഇഗ്നേഷ്യസ് , വി ആർ ബൈജു, സജയ് കെ ഗണേഷ്, സൂരജ് തുടങ്ങിയവർ സംസാരിച്ചു