/kalakaumudi/media/media_files/2025/11/19/rajendra-arlekar-2025-11-19-11-29-55.jpg)
തിരുവനന്തപുരം: കോളജ് അധ്യാപകരായി യോഗ്യത സംബന്ധിച്ച യുജിസി നിർദേശം കർശനമായി പാലിക്കണെന്ന് ഗവർണറുടെ ഉത്തരവ്.
സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള അഫിലിയേറ്റഡ്/സ്വാശ്രയ കോളജുകളിലെ അധ്യാപക നിയമനങ്ങൾ സംബന്ധിച്ചാണ് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ നിർദേശം.
കോളജ് അധ്യാപക നിയമനങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടൽ.
യുജിസി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുമ്പോൾ ഇതേ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഉയർന്ന ശമ്പളം നൽകേണ്ടിവരും.
ഇതൊഴിവാക്കാനാണ് പല കോളജുകളും മതിയായ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത്.
ഒട്ടേറെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ എഐസിടിഇ നിഷ്‌കർഷിക്കുന്ന യോഗ്യതയില്ലാത്ത അധ്യാപകർ പഠിപ്പിക്കുന്നുണ്ട്.
ഉത്തരക്കടലാസ് മൂല്യനിർണയം ഉൾപ്പെടെ ഇവർ ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
