തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

.തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗവർണറുടെ ആശീർവാദം തേടി മേയർ രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തിയപ്പോഴാണ് ആർലേക്കർ ഇക്കാര്യം വ്യക്തമാക്കിയത്

author-image
Devina
New Update
arle

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ.

ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോർപ്പറേഷനിലെ 100 കൗൺസിലർമാരേയും യോഗത്തിന് വിളിച്ചിട്ടുണ്ട്.

നാളെ വൈകീട്ട് മൂന്നു മുതൽ അഞ്ചുവരെ ലോക്ഭവനിൽ വെച്ചാണ് യോഗം ചേരുന്നത്.

ഇതാദ്യമായിട്ടാണ് ഗവർണർ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം വിളിക്കുന്നത്.

തലസ്ഥാന നഗരിയിലെ വികസനം ചർച്ചചെയ്യാൻ കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗം ലോക്ഭവനിൽ വിളിച്ചുചേർക്കുന്ന കാര്യം ആലോചിക്കുന്നതായി ഗവർണർ ആർലേക്കർ, തന്നെ സന്ദർശിച്ച മേയർ വി വി രാജേഷിനോട് പറഞ്ഞിരുന്നു.

.തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗവർണറുടെ ആശീർവാദം തേടി മേയർ രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തിയപ്പോഴാണ് ആർലേക്കർ ഇക്കാര്യം വ്യക്തമാക്കിയത്

. യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗൺസിലർമാരെയും ക്ഷണിക്കുമെന്നാണ് ലോക്ഭവൻ സൂചിപ്പിച്ചത്.

ചുമതലയേറ്റശേഷം രണ്ടു പരിപാടികളിലേക്ക് മുൻ മേയർ ആര്യാ രാജേന്ദ്രനെ ഗവർണർ ആർലേക്കർ ക്ഷണിച്ചിരുന്നെങ്കിലും ആര്യ പങ്കെടുത്തിരുന്നില്ല..