
കാലിക്കറ്റ് സര്‍വകലാശാലയിലെ സംവരണ അട്ടിമറിയില്‍ വിശദീകരണം തേടി ഗവര്‍ണര്‍. പ്രൊഫസര്‍ നിയമനത്തില്‍ പട്ടിക ജാതി വിഭാഗത്തിനായുള്ള സംവരണം പാലിച്ചില്ലെന്ന പരാതിയിലാണ് വിശദീകരണം തേടിയത്.2022ല്‍ കാലിക്കറ്റ് സര്‍വകലാശാല വിവിധ വകുപ്പുകളിലേക്ക് നടത്തിയ 24 പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനെത്തിനെരെയാണ് പരാതി. സിന്‍ഡിക്കേറ്റ് അംഗം ഡോ റഷീദ് അഹമ്മദ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ ഇടപെടല്‍. പരാതിയിലെ കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്ന് ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ടു.