വീണ്ടും തുറന്ന പോരിനൊരുങ്ങി ഗവർണർ;സർക്കാർ നൽകിയ പട്ടിക പാടെ തള്ളി

ഗവർണ്ണറിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും സർക്കാരുമായി കൂടിയാലോചന നടത്തിയില്ലെന്നും മന്ത്രി ആർ ബിന്ദു

author-image
Subi
New Update
arif

തിരുവനന്തപുരം: സർക്കാരുമായി വീണ്ടും ഒരു തുറന്ന പോരിന് കളമൊരുക്കി ഗവർണർ.സർക്കാർ നൽകിയ പട്ടിക പാടെ തള്ളി താത്കാലിക വൈസ് ചാൻസ്‌ലർമാരെ നിയമിച്ചിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെയും സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. കെ ശിവപ്രസാദിനെയുമാണ് ഗവർണർ നിയമിച്ചിരിക്കുന്നത്.

2022 കെ ടി യു വൈസ് ചാൻസലറായി ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ധാക്കിയിരുന്നു.തുടർന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ ആയിരുന്ന ഡോ. സിസയെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഗവർണർ നിയമിച്ചിരുന്നു.എന്നാൽ നിയമനത്തെ തുടർന്ന് സിസിയുടെ പെൻഷൻ തടഞ്ഞുവച്ചുകൊണ്ടുള്ള കടുത്ത നടപടി സ്വീകരിച്ചിരിക്കയാണ് സർക്കാർ.

ഡിജിറ്റൽ സർവകലാശാല താത്കാലിക വിസി ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലാണ് കുസാറ്റ് പ്രൊഫസർ ആയിരുന്ന ഡോ. ശിവ പ്രസാദിനെ ഗവർണർ നിയമിക്കുന്നത് രണ്ടു സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാനുള്ള സേർച്ച് കമ്മറ്റി രൂപീകരിക്കാ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു.തുടർന്നാണ് ഗവർണർ താൽക്കാലിക വിസിമാരെ നിയമിക്കുന്നത്.

കെടിയുവിലേക്ക് ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്,ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലും ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, കുസാറ്റ് മുൻ വിസി കെ എൻ മധുസൂദനൻ,ഡിജിറ്റൽ സർവകലാശാലാ രജിസ്‌ട്രാർ ഡോ. മുജീബ് എന്നിവരുടെ പാനലാണ് സർക്കാർ ഗവർണറിനു കൈമാറിയത്.എന്നാൽ പട്ടിക മുഴുവനായും തള്ളിയാണ് പുതിയ നിയമനം.ആരോഗ്യ സർവകലാശാല വിസിയായി ഡോ. മോഹൻ കുന്നുമ്മലിനെ പുനർനിയമിച്ചതിനു പിന്നാലെയാണ് സർക്കാരിനെ പ്രകോപിച്ചുകൊണ്ടുള്ള നീക്കം.

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ധാക്കിയ വിധിയിൽ വിസി നിയമനം ഗവർണറുടെ അധികാര പരിധിയാണെന്നും സർക്കാർ ഇടപെടരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. വിധി ചൂണ്ടിക്കാട്ടി കെടിയു, ഡിജിറ്റൽ സർവ്വകലാശാല എന്നിവയുടെ കാര്യത്തിൽ വ്യക്തത തേടി ഗവർണർ ഹൈക്കോടതിയെ സമീപിച്ചിരുന്നു എന്നാൽ ഇടപെടാൻ ഹൈക്കോടതി തയ്യാറാകാത്തതിനെ തുടർന്നാണ് താത്കാലിക വിസിമാരെ നിയമിക്കാനുള്ള ഗവർണറിന്റെ തീരുമാനം .ഗവർണ്ണറിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും സർക്കാരുമായി കൂടിയാലോചന നടത്തിയില്ലെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു.

governer arif mohammad khan