മലപ്പുറം പരാമർശം; മുഖ്യമന്ത്രിക്ക് കത്തയയ്ക്കാൻ ​ഗവർണർ

ദ് ഹിന്ദുവിന്റെ വിശദീകരണം മുൻനിർത്തിയാണ് കത്തയയ്ക്കുന്നത്. പത്രത്തിൽ അച്ചടിച്ചുവന്നത് തെറ്റാണെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. 

author-image
anumol ps
New Update
kerala governor and cm

 

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദ് ഹിന്ദുവിന്റെ വിശദീകരണം മുൻനിർത്തിയാണ് കത്തയയ്ക്കുന്നത്. പത്രത്തിൽ അച്ചടിച്ചുവന്നത് തെറ്റാണെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. 

ഗവർണർ നിലപാട് കടുപ്പിച്ചാൽ വാർത്താസമ്മേളനം വിളിച്ചുചേർത്ത് മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് വിവരം. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടമായെന്ന ഗവർണറുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇതോടെ വീണ്ടും മുഖ്യമന്ത്രി-​ഗവർണർ പോര് കടുക്കും. 

malappuram remarks governor arif mohammed khan cm pinarayi vijayan