കേരള സർവകലാശാലയുടെ പേര് മാറ്റണമെന്ന് ഗൗരി ലക്ഷ്‌മി ഭായി

തിരുവിതാംകൂർ എന്ന പേര് എന്ന നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂ‍ർ മായുന്നുവെന്നും അവർ വിമർശിച്ചു.

author-image
Anagha Rajeev
New Update
gowri-lakshmi bhai

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ഗൗരി ലക്ഷ്‌മി ഭായി. തിരുവിതാംകൂർ എന്ന പേര് എന്ന നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂ‍ർ മായുന്നുവെന്നും അവർ വിമർശിച്ചു. 1937 ൽ ചിത്തിര തിരുനാൾ മാഹാരാജാവ് ഉണ്ടാക്കിയതാണ് ട്രാവൻകൂർ യൂണിവേഴ്സിറ്റി. കേരള യൂണിവേഴ്സിറ്റിയെന്ന പേര് ശരിയാണോ? കേരള യൂണിവേഴ്സിറ്റിയുടെ പേര് ട്രാവൻകൂർ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണം. നമ്മുടെ ഭൂമിക്ക് പേരില്ല, നമ്മുടെ ഭൂമിക്ക് ഓർമ്മ പോലും ഇല്ലാതായി എന്നും അവർ വിമർശിച്ചു.  തിരുവനന്തപുരത്ത് എൻ.വി സാഹിത്യ വേദി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ.

Gowri Lakshmi Bhai