ജിപിഎസ് നിർബന്ധമാക്കിയത് പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് കുരുക്കാവുന്നു

പുതിയ വാഹനങ്ങളിൽ രജിസ്‌ട്രേഷന് ഘടിപ്പിക്കേണ്ട വെഹിക്കിൾ ട്രാക്കിങ് ഡിവൈസ് വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയാത്തത് വാഹനഉടമകളെ വലയ്ക്കുന്നു.

author-image
Devina
New Update
gps

തിരുവനന്തപുരം: പുതിയ വാഹനങ്ങളിൽ രജിസ്‌ട്രേഷന് ഘടിപ്പിക്കേണ്ട വെഹിക്കിൾ ട്രാക്കിങ് ഡിവൈസ് വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയാത്തത് വാഹനഉടമകളെ വലയ്ക്കുന്നു.

വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന ജിപിഎസ് സംവിധാനം ചരക്ക് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ നിർബന്ധമാണ് ഉപകരണം ഘടിപ്പിച്ചാലേ രജിസ്‌ട്രേഷൻ ലഭിക്കൂ.

 പൊതുയാത്രാ വാഹനങ്ങളിൽ ഓട്ടോറിക്ഷയെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ജനുവരി ഒന്നുമുതൽ ജിപിഎസ് വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയതിനെ നടന്ന പരിശോധനയിലാണ് സാങ്കേതികപ്പിഴവ് കണ്ടെത്തിയത്.

 വെഹിക്കിൾ ഇൻസ്‌പെക്ടർമാർ രേഖകൾ പരിശോധിക്കുന്ന സമയം വാഹനത്തിന്റെ ഇഗ്നീഷ്യൻ ഓണായിരിക്കണം.

എങ്കിലേ ജിപിഎസ് സിഗ്നൽ സോഫ്റ്റ്‌വേറിൽ ലഭിക്കൂ. ഉദ്യോഗസ്ഥർ ഏതു സമയം ഓൺലൈൻ ഫയൽ പരിശോധികകുമെന്ന് തിരിച്ചറിഞ്ഞ് വാഹനം ഓണാക്കിനിർത്തേണ്ട സ്ഥിതിയാണ്.

ഇത് അപ്രായോഗികമാണെന്ന് വാഹന ഉടമകൾ പറയുന്നു. പരാതിയുടെ പശ്ചാത്തലത്തിൽ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം ജിപിഎസ് ബന്ധിപ്പിക്കുന്നവിധം സോഫ്റ്റ്‌വേറിൽ മാറ്റംവരുത്താൻ ഗതാഗതവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.