സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍നിന്ന് വായ്പ ഈടാക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കല്‍പ്പറ്റ ഗ്രാമീണ്‍ ബാങ്ക്. ചീഫ് മാനേജര്‍ ലീസന്‍ എല്‍ കെയാണ് ഖേദം പ്രകടിപ്പിച്ചത്. പണം ഇനിയും തിരിച്ചുനല്‍കാനുള്ളവര്‍ക്ക് ബുധനാഴ്ച 5 മണിക്കുള്ളില്‍ തിരികെ നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടിയില്‍ യുവജനസംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതോടെ വായ്പാതുകകള്‍ തിരിച്ചു നല്‍കിയതായി ഗ്രാമീണ്‍ ബാങ്ക് അറിയിച്ചിരുന്നു. പണം തിരിച്ചുനല്‍കിയതിന്റെ രേഖകള്‍ ബാങ്ക് അധികൃതര്‍ പൊലീസുകാര്‍ക്കടക്കം കൈമാറി. എന്നാല്‍ തിരിച്ച് വായ്പ പിടിച്ച രാജേഷ് എന്നയാള്‍ക്ക് പണം കിട്ടിയില്ലെന്ന് മാത്രമല്ല, പേര് ബാങ്ക് അധികൃതര്‍ നല്‍കിയ ലിസ്റ്റില്‍ പേരും ഉണ്ടായിരുന്നില്ല. ഇതോടെ യുവജന സംഘടനകള്‍ വീണ്ടും പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്നാണ് ബാങ്ക് ഖേദം പ്രകടിപ്പിച്ചത്. ഇതോടെ കല്‍പ്പറ്റ ഗ്രാമീണ്‍ ബാങ്കിലെ പ്രതിഷേധം അവസാനിച്ചു.
ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് വായ്പാ തുക പിടിച്ചതില്‍ ബാങ്കിന് മുന്‍പില്‍ ഉപരോധസമരവുമായി രംഗത്തുള്ളത്. സമരം കടുപ്പിച്ച സംഘടനകള്‍ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനല്‍കിയെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചെങ്കിലും ദുരന്തബാധിതര്‍ക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകള്‍ ആരോപിച്ചു. സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു.
ഖേദം പ്രകടിപ്പിച്ച് കല്‍പ്പറ്റ ഗ്രാമീണ്‍ ബാങ്ക്; പണം ബുധനാഴ്ചയ്ക്കകം തിരിച്ചുനല്‍കും
ചീഫ് മാനേജര്‍ ലീസന്‍ എല്‍ കെയാണ് ഖേദം പ്രകടിപ്പിച്ചത്. പണം ഇനിയും തിരിച്ചുനല്‍കാനുള്ളവര്‍ക്ക് ബുധനാഴ്ച 5 മണിക്കുള്ളില്‍ തിരികെ നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.
New Update
00:00/ 00:00
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
