മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയില്‍

ചീരാലിനടുത്ത് വരിക്കേരിയിലെ 70വയസ്സിലധികം പ്രായമുള്ള കമലാക്ഷിയെ കൊലപ്പെടുത്തിയതിന് ചെറുമകന്‍ രാഹുല്‍ രാജ് (28) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

author-image
Prana
New Update
arrest

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവാവ് മുത്തശ്ശിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ചീരാലിനടുത്ത് വരിക്കേരിയിലെ 70വയസ്സിലധികം പ്രായമുള്ള കമലാക്ഷിയെ കൊലപ്പെടുത്തിയതിന് ചെറുമകന്‍ രാഹുല്‍ രാജ് (28) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മുത്തശ്ശിയുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. പ്രതിക്ക് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നാണ് നിഗമനം. അദ്ദേഹം കോളേജ് അധ്യാപകനാണെന്നും വിവരമുണ്ട്. കഴുത്തില്‍ തുണി ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയാണ് കൊലപ്പെടുത്തിയത്.

murder wayanad police Arrest