ഗൂഗിൾ മാപ്പ് പണി തന്നു; കാർ തോട്ടിൽ വീണു

ഹൈദരാബാദിൽ നിന്നും വന്ന സംഘമാണ് തോട്ടിൽ വീണത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് സംഭവം.

author-image
Anagha Rajeev
Updated On
New Update
gbfh
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം തോട്ടിൽ വീണു. കുറുപ്പന്തറ കടവുപാലത്തിന് സമീപമാണ് സംഭവം. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

ഹൈദരാബാദിൽ നിന്നും വന്ന സംഘമാണ് തോട്ടിൽ വീണത്. മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് സംഭവം. ഗൂഗിൾ മാപ്പിൽ തെറ്റായി അടയാളപ്പെടുത്തിയിട്ടുള്ളതിനാൽ പലർക്കും സ്ഥിരം വഴിതെറ്റാറുണ്ട്.

ബഹളം കേട്ടാണ് നാട്ടുകാരെത്തിയത്. വാഹനം വേഗത കുറച്ചെത്തിയതിനാൽ യാത്രക്കാർക്ക് രക്ഷപ്പെടാനായി. വാഹനം കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

google map