ഒരേ സമയം 101 കേന്ദ്രങ്ങളിൽ ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ റെയ്ഡ്

350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ് സമയം പരിശോധന നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണ്.

author-image
Anagha Rajeev
New Update
gst
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലാണ് സമയം പരിശോധന നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണ്.

വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമ്മിച്ച് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്ത് വ്യാജ ജിഎസ് ടി രജിസ്ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജി എസ് ടി അധികൃതർ വ്യക്തമാക്കി. പാലക്കാട് ഓങ്ങല്ലൂരിലെ സ്ക്രാപ് ഗോഡൗണുകളിലും പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേർ കസ്റ്റഡിയിലായതായിട്ടാണ് ലഭിക്കുന്ന സൂചന.

gst raid