കൊച്ചി: ഒരുകോടിരൂപയുടെ ഏലം കള്ളക്കടത്ത് ജി.എസ്.ടി വിഭാഗം പിടികൂടി. ജി.എസ്.ടി എൻഫോഴ്മെൻറ് എറണാകുളം, ഇടുക്കിയും എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ വെട്ടിപ്പ് കണ്ടെത്തിയത്. ജി.എസ്.ടി എൻഫോഴ്മെൻറ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ബോഡി മേഡ് കേന്ദ്രീകരിച്ച് നടത്തിയ രണ്ട് വ്യത്യസ്ഥ പരിശോധനയിൽ നിന്നും ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.പ്രതികൾ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ്.ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല