ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികൾ ജി.എസ്.ടി വിഭാഗം പിടികൂടി

ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികൾ ജി.എസ്.ടി വിഭാഗം പിടികൂടി.വിക്രമാദിത്യ കപ്പലിൽ നിന്നും,കൊച്ചി ഷിപ്പിയാഡിൽ നിന്നുമുള്ള  ഉപയോഗ ശൂന്യമായ ഓയിലുമായി പോകുകയായിരുന്ന രണ്ട് ലോറികളാണ് സംസ്ഥാന .എസ്.ടി വിഭാഗം പിടികൂടിയത്.

author-image
Shyam Kopparambil
New Update
sds

 

തൃക്കാക്കര: ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികൾ ജി. എസ്. ടി.വിഭാഗം പിടികൂടി.സീ പോർട്ട് എയർ പോർട്ട് റോഡിൽ ഇരുമ്പനം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ടുലോറികളും പിടിയിലായത്.രണ്ട്  ടാങ്കറുകളിലായി 40 ടൺ ഉപയോഗ ശൂന്യമായ ഓയിലുമായി പോയ ലോറികളാണ് ജി. എസ്. ടി. എൻഫോഴ്സ്മെൻ്റ് വിഭാഗം പിടികൂടിയത്. കൊച്ചിൻ ഷിപ്പ് യാർ ഡ്, നേവൽ ബേസ് എന്നിവിടങ്ങളിൽ നിന്നു ശേഖരിച്ച  ഓയിലുമായി പോയ ലോറികലാണ് പിടിയിലായത്.  ന . പരിശോധനയിൽ ബില്ലുകളോ, ജി.എസ്.ടി സംബന്ധിച്ച രേഖകൾ ഉണ്ടായിരുന്നില്ല.കാസർഗോഡ് മടിക്കൈയിൽ പ്രവർത്തിക്കുന്ന പെ ട്രോ  ലിവ് പെട്രോളിയം കമ്പനിക്കു വേ ണ്ടിയാണ് ഓയിൽ കടത്തിയതെന്നാണു വിവരം. വർഷങ്ങളായി ഇത്തരത്തിൽ നി കുതിവെട്ടിച്ച് ഓയിൽ കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജി എസ് ടി എൻ ഫോ ഴ്സ്മെമെൻ്റ് ടീം 1 ആണ് വണ്ടികൾ പിടി കൂടിയത്. പിടി കൂടിയ ഉൽപ്പന്നത്തിന് 18 ശതമാനം നികുതി അടക്കേണ്ടതാണെന്ന് അധികൃതർ പറഞ്ഞു. പിടികൂടിയ ടാങ്കറു കൾ കളമശ്ശേരി പുതിയ റോഡിലെ കണ്ട യ്നർ ടെർമി നലിലേക്ക് മാറ്റി.വർഷങ്ങളായി കാസർഗോഡ് പെട്രോൾ ലൈവ്  പെട്രോളിയം കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.ഈ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  ജി.എസ്.ടി ഉദ്യോഗസ്ഥർ പറഞ്ഞു.കൂടാതെ ഈ കമ്പനി ഇത്തരത്തിൽ മുൻ വർഷങ്ങളിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി 


 

 

 

 

 


 

gst gst raid kochi