/kalakaumudi/media/media_files/2024/10/24/U6ZiYX9JF59rNlQZ5tOY.jpeg)
തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്ടറികളിൽ അടക്കം നഗരത്തിൽ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന. ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് ഇതെന്നാണ് സൂചന. വീടുകളിലും ഫ്ലാറ്റുകളിലും പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി സൂക്ഷിച്ച 104 കിലോ സ്വർണം പിടിച്ചെടുത്തതായി വിവരമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
