മലപ്പുറത്ത് കാട്ടാനയാക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

രാവിലെ  9.10നാണ്  ഇത്തരത്തിൽ അതീവ ദാരുണമായ സംഭവം നടന്നത് .നിലമ്പൂർ ചാലിയാർ നദിക്ക് സമീപം വനപ്രദേശത്തോട് ചേർന്ന അരയാട് എസ്‌റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമണം  ഉണ്ടായത് .

author-image
Devina
New Update
elephent attack

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം .  

മലപ്പുറത്ത് ഝാർഖണ്ഡ് സ്വദേശിയായ  ഷാരു(40) നെ  ആണ് കാട്ടാന ചവിട്ടികൊന്നത് .

രാവിലെ  9.10നാണ്  ഇത്തരത്തിൽ അതീവ ദാരുണമായ സംഭവം നടന്നത് .നിലമ്പൂർ ചാലിയാർ നദിക്ക് സമീപം വനപ്രദേശത്തോട് ചേർന്ന അരയാട് എസ്‌റ്റേറ്റിൽ വച്ചാണ് കാട്ടാന ആക്രമണം  ഉണ്ടായത് .

മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണിത്.

കാട്ടാനയെ കണ്ട് തൊഴിലാളികൾ ഓടുന്നതിനിടെ ഷാരുവിനെ പിന്തുടർന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു.

ഈ പ്രദേശത്ത് ജനവാസമേഖലകളിൽ കാട്ടാനയുടെ ശല്യം പതിവായുണ്ട്.

 പ്രദേശത്ത് നിന്ന് കാട്ടാനയെ തുരത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.