ഗുൻഗ്രൂ 2025 ജൂൺ 22 ന്:നൃത്തോത്സവത്തിനായി വീണ്ടും നവിമുംബൈ നഗരമൊരുങ്ങുന്നു

തികച്ചും സൗജന്യമായി നടത്തുന്ന നൃത്തോത്സവം IFTCA (Indian Film & Television Choreographers Association), AIAA (AllIndia Artist Association), Simla കൂടാതെ നിരവധി സാംസ്‌കാരിക സംഘടനകളുടെയും സ്പോൺസർമാരുടെയും പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.

author-image
Honey V G
New Update
prgmjukyr

മുംബൈ:ഗുൻഗ്രൂ ഫൗണ്ടറും നർത്തകിയുമായ സിന്ധു നായരുടെ നേതൃത്വത്തിൽ നടക്കുന്ന 'ഗുൻഗ്രൂ 2025' അഖിലേന്ത്യാ നൃത്തോത്സവത്തിന് നവി മുംബൈ വാഷി സിഡ്കോ ഓഡിറ്റോറിയം വീണ്ടും സാക്ഷ്യം വഹിക്കും. ഗുൻഗ്രൂ ഔദ്യോദിക ലോഗോയുടെ പ്രകാശനം കഴിഞ്ഞ ദിവസമാണ് നടന്നത്.ജൂൺ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് നൃത്തോത്സവത്തിന് തുടക്കമിടും. രാത്രി 11 മണി വരെ നീളുന്ന നൃത്ത മാമാങ്കത്തിൽ വിവിധ ക്ലാസിക്കൽ, പാശ്ചാത്യ, നാടോടിനൃത്ത രൂപങ്ങളിലായി ഏകദേശം 100 സംഘങ്ങളും 1,500-ഓളം കലാകാരന്മാരും പങ്കെടുക്കുമെന്ന് സിന്ധു നായർ പറഞ്ഞു.

nirsnddhh

പാരമ്പര്യങ്ങളിൽ വേരൂന്നിയ ഇന്ത്യയുടെ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഒരേ വേദിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകയായ സിന്ധു നായർ വ്യക്തമാക്കി. ഈ നൃത്തപരിപാടിയിൽ ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി, മോഹിനിയാട്ടം, യക്ഷഗാനം തുടങ്ങിയ ശാസ്ത്രീയനൃത്തങ്ങൾ കൂടാതെ നാടോടി നൃത്തങ്ങളിൽ ഗുജറാത്തി, തിരുവാതിരക്കളി, ഗന്ധൽ, തെലുങ്ക് നൃത്തം, സബൽപുരി, കശ്മീരി, ലാവണി എന്നീ നൃത്തരൂപങ്ങളും അരങ്ങേറും. കൂടാതെ ബോളിവുഡ് നൃത്തം, സെമി ക്ലാസിക്കൽ, കണ്ടംപററി, ഫ്യൂഷൻ തുടങ്ങിയ നൃത്തരൂപങ്ങളും അവതരിപ്പിക്കും തികച്ചും സൗജന്യമായി നടത്തുന്ന നൃത്തോത്സവം IFTCA (Indian Film & Television Choreographers Association), AIAA (AllIndia Artist Association), Simla കൂടാതെ നിരവധി സാംസ്‌കാരിക സംഘടനകളുടെയും സ്പോൺസർമാരുടെയും പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്.

Mumbai City