/kalakaumudi/media/media_files/2025/05/12/VI7jYyXlihxePyHEPVhQ.jpg)
പോണേക്കര എസ് എൻ ഡി പി ശാഖ -163 സംഘടിപ്പിച്ച കുടുംബസംഗമത്തിന്റെ ഭാഗമായി കുമാരി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ കൈകൊട്ടിക്കളി
കൊച്ചി: പോണേക്കര എസ് എൻ ഡി പി ശാഖ -163 സംഘടിപ്പിച്ച ഗുരുപഥം ദ്വീദിന കുടുംബ സംഗമം -2025 സമാപിച്ചു. കണയന്നൂർ യൂണിയൻ കൺവീനർ എം ഡി അഭിലാഷ് ഉദ്‌ഘാടനം ചെയ്തു. . ശാഖ പ്രസിഡൻറ് എൻ സുഗതൻ അധ്യക്ഷത വഹിച്ചു.. ടി ജെ വിനോദ് എംഎൽഎ , ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ , ശാഖാ വൈസ് പ്രസിഡന്റ് പി എസ് ദിലീപ്, സെക്രട്ടറി കെ എസ് കാർത്തികേയൻ, ജനറൽ കൺവീനർ കെ ശിവദാസൻ, 37 - ആം ഡിവിഷൻ കൗൺസിലർ അംബിക സുദർശൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങളും കുമാരി സംഘത്തിന്റെ മെഗാ കൈകൊട്ടിക്കളിയും നടന്നു.ഇന്നലെ സർവ്വൈശ്വര പൂജക്ക് പ്രതാപൻ ചേന്ദമംഗലം നേതൃത്വം നൽകി.വിവിധ വിഷയങ്ങളിൽ സ്മിത പ്രിയകുമാർ, പി പി രാജൻ, സ്വാമിനി നിത്യ ചിന്മയി തുടങ്ങിയവർ പ്രഭാഷണം നടത്തി. .തുടർന്ന് സമ്മാനദാനം നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
