തൃശൂര്‍:മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ വിവാദത്തില്‍. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയതിനിടെ റീല്‍സ് ചിത്രീകരിച്ചതാണ് പുതിയ വിവാദം.
കെപിസിസി മീഡിയ പാനലിസ്റ്റും അഭിഭാഷകനുമായ വിആര്‍ അനൂപ് ആണ് പരാതി നല്കിയത്. വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി
അനുമതി നല്കിയിട്ടുള്ളൂ. പരാതിയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു എന്നാണ് ആരേപണം. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്.
അതേസമയം വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നുമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയകളില്‍ ദേവസ്വത്തിനെ വിമര്‍ശിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്തരോട് വേര്‍തിരിവു കാണിക്കുന്നു എന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിനെതിരെയുള്ള പ്രധാന ആരോപണം.