/kalakaumudi/media/media_files/2025/04/18/XbA41gFKdssVUYNDRAfI.jpg)
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ 17 വരെയുള്ള ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് 5.99 കോടി രൂപ. ഇന്‍ഡ്യന്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച നോട്ടുകളും ഭണ്ഡാരം എണ്ണലില്‍ ലഭിച്ചു. ഇക്കാലയളവില്‍ ഇ- ഭണ്ഡാരങ്ങള്‍ വഴി 4,08,252 രൂപയാണ് ലഭിച്ചത്.
ഇതിനുപുറമെ 2കിലോ 269ഗ്രാം 200മി.ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. വെള്ളിയായി ലഭിച്ചത് 9കിലോഗ്രാം 870 ഗ്രാമാണ്.