'ഗുരുവായൂരില്‍ പ്രവേശിക്കാന്‍ യേശുദാസ് അപേക്ഷ നല്‍കിയിട്ടില്ല, യൂസഫലി കേച്ചേരി വന്നിട്ടുണ്ട്, അദ്ദേഹം കടുത്ത ഭക്തനായിരുന്നു'

അഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് വേദങ്ങളില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന് പഴയകാലത്ത് ഹിന്ദുവും അഹിന്ദുവും ഉണ്ടായിരുന്നില്ലെന്നും മറ്റ് മതസ്ഥര്‍ എത്തിത്തുടങ്ങിയപ്പോഴാണ് നിയന്ത്രണങ്ങള്‍ വന്നതെന്നും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു

author-image
Rajesh T L
New Update
guruvayoor kalakaumudi vellinakshatram

ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുമതി തേടി യേശുദാസ് ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ ഒരു അപേക്ഷയും സമര്‍പ്പിച്ചിട്ടില്ലെന്ന് ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തന്ത്രിയുടെ അപരാമര്‍ശം. യേശുദാസ് അനുഗ്രഹീത ഗായകനാണ്. പക്ഷേ, ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരാളെ എന്തിന് ക്ഷണിക്കണമെന്നും അദ്ദേഹം ചോദിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്ര അധികൃതര്‍ അദ്ദേഹത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ക്ഷണിച്ചിരുന്നു. അദ്ദേഹം പോയിരുന്നോ? അദ്ദേഹം ആറന്മുള ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും അകത്തേക്ക് പോയില്ലെന്നും ചോദ്യത്തിന് മറുപടിയായി തന്ത്രി പറഞ്ഞു.

യഥാര്‍ത്ഥ ഭക്തിയുള്ള മറ്റ് മതസ്ഥരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്ന ചോദ്യത്തിന് ഭക്തിയുള്ളവര്‍ മാത്രമേ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താവൂ എന്നും  അത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുക്കളല്ലാത്ത പലരും ക്ഷേത്രം സന്ദര്‍ശിക്കുന്നു. സെലിബ്രിറ്റികളില്‍ യൂസഫലി കേച്ചേരി സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം ഒരു കടുത്ത ഭക്തനായിരുന്നു. യഥാര്‍ത്ഥ ഭക്തനെ നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? പല ഹിന്ദുക്കളും മറ്റ് ഉദ്ദേശ്യങ്ങളോടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു. 

നമ്മുടെ നിയമം അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കുന്നു, അത് നമ്മള്‍ അനുസരിക്കണം. 2007-ല്‍ വയലാര്‍ രവിയുടെ മകന്റെ പ്രവേശനത്തെക്കുറിച്ച് ഒരു തര്‍ക്കമുണ്ടായി, ക്ഷേത്രത്തില്‍ ശുദ്ധീകരണ ചടങ്ങുകള്‍ നടത്തി. അന്ന് എന്റെ അച്ഛന്‍ തന്ത്രിയായിരുന്നു. സുപ്രീം കോടതി ആറ് മതങ്ങളെ നിര്‍വചിച്ചിട്ടുണ്ട്, എന്നാല്‍ ഒരു ഹിന്ദുവിന്റെയും അഹിന്ദുവിന്റെയും കുട്ടി ഏത് മതത്തില്‍ പെട്ടതാണെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു മറുപടിയും ലഭിച്ചില്ല. അദ്ദേഹം പറയുന്നു.

അഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് വേദങ്ങളില്‍ പറയുന്നുണ്ടോ എന്ന ചോദ്യത്തിന് പഴയകാലത്ത് ഹിന്ദുവും അഹിന്ദുവും ഉണ്ടായിരുന്നില്ലെന്നും മറ്റ് മതസ്ഥര്‍ എത്തിത്തുടങ്ങിയപ്പോഴാണ് നിയന്ത്രണങ്ങള്‍ വന്നതെന്നും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

Guruvayoor temple guruvayur k j yesudas