എച്ച്1 എൻ1 ആശങ്കയിൽ ആലപ്പുഴ; രോഗികളുടെ എണ്ണം എട്ടായി

സംസ്ഥാനത്ത്  തൃശ്ശൂരിലും ആലപ്പുഴയിലുമാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്.

author-image
Vishnupriya
New Update
patient

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ആലപ്പുഴ: ജില്ലയിൽ  രണ്ടുപേർക്കുകൂടി എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തുദിവസത്തിനകം രോഗികളുടെ എണ്ണം എട്ടായി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.  വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം കൂടാം എന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത്  തൃശ്ശൂരിലും ആലപ്പുഴയിലുമാണ് എച്ച് 1 എൻ 1 സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസുപോലും റിപ്പോർട്ടു ചെയ്തിട്ടില്ല. എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒസൾറ്റാമിവിർ കാപ്സ്യൂളിനുണ്ടായിരുന്ന ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആശുപത്രികൾ ആവശ്യപ്പെടുന്നത്ര മരുന്നു നൽകാൻ ഫാർമസിസ്റ്റുമാരോടു നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ അറിയിച്ചു.

alappuzha h1n1