കൈപിടിച്ച് തൊഴിൽ ലോകത്തേക്ക്: സൗജന്യ പെയിന്റിംഗ് പരിശീലനവുമായി ആമർസാത്ത് ഫൗണ്ടേഷൻ

ഇരുപത് വയസ്സിന് മുകളിലുള്ള യുവതീ-യുവാക്കളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി ആമർസാത്ത് ഫൗണ്ടേഷനും ഏഷ്യൻ പെയിന്റ്സും സംയുക്തമായി സൗജന്യമായ ആറുദിവസത്തെ പെയിന്റിംഗ് പരിശീലനം ഇടപ്പള്ളിയിൽ സംഘടിപ്പിക്കുന്നു.

author-image
Shyam
New Update
images

കൊച്ചി : ഇരുപത് വയസ്സിന് മുകളിലുള്ള യുവതീ-യുവാക്കളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി ആമർസാത്ത് ഫൗണ്ടേഷനും ഏഷ്യൻ പെയിന്റ്സും സംയുക്തമായി സൗജന്യമായ ആറുദിവസത്തെ പെയിന്റിംഗ് പരിശീലനം ഇടപ്പള്ളിയിൽ സംഘടിപ്പിക്കുന്നു. പെയിന്റിംഗ് മേഖലയിലെ അടിസ്ഥാനപരവും പ്രായോഗികവുമായ അറിവുകൾ കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി ആധുനിക പെയിന്റിംഗ് സാങ്കേതികവിദ്യകൾ, തൊഴിൽരീതികൾ, സുരക്ഷാമാനദണ്ഡങ്ങൾ തുടങ്ങിയവയിൽ വിശദമായ പരിശീലനം നൽകും. കൂടാതെ, പെയിന്റിംഗ് മേഖലയിലെ കോൺട്രാക്ടർമാരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരവും പങ്കാളികൾക്ക് ലഭ്യമാകും. ഇതുവഴി തൊഴിൽ ഉറപ്പിക്കുന്നതിനും സ്വയംതൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും പരിശീലനം സഹായകരമാകും.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റും പെയിന്റിംഗ് ടൂൾ കിറ്റും സൗജന്യമായി നൽകുന്നതായിരിക്കും. താൽപര്യമുള്ളവർ ജനുവരി 20-നു മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: +91 96337 92337

kochi Painting camp