/kalakaumudi/media/media_files/2025/09/27/matha-2025-09-27-16-40-35.jpg)
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72ആം ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി കൊല്ലത്ത് അമൃതപുരി കാമ്പസിൽ അമൃതവർഷം -72 പരിപാടിക്ക് തുടക്കം കുറിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി മുരളീധരൻ, വെള്ളാപ്പള്ളി നടേശൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഇന്ന് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ഭാഗമായി.
മലയാളത്തിൽ 'അമ്മയ്ക്ക് ജന്മദിനാശംസകൾ', ആശംസിച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ സംസാരിച്ചത്. 'ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളിലെ മാതാ അമൃതാനന്ദമയിയുടെ പ്രയത്നം വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയുമായി ചേർന്ന് ആരോഗ്യ രംഗത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും അമ്മ മാതൃകയാണ്. അമ്മയിലൂടെ ഐക്യരാഷ്ട്ര സഭയിൽ ഭാരതത്തിന്റെ യശസ് ഉയർന്നുവെന്നും,' ജെപി നദ്ദ പ്രസംഗത്തിൽ പറഞ്ഞു.
അമൃതവർഷം 72 എന്ന പേരിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിന് രാവിലെ 5 മണിക്ക് 72 ഗണപതി ഹോമങ്ങളോടെയാണ് തുടക്കമായത്. ഔദ്യോഗിക ചടങ്ങിൽ കേന്ദ്ര മന്ത്രിമാർ, എം.പിമാർ, മറ്റ് ജനപ്രതിനിധികൾ, സന്യാസി ശ്രേഷ്‌ടരും പങ്കെടുത്തു. അമൃത ആശുപത്രികളിൽ നടത്താൻ പോകുന്ന സൗജന്യ ശാസ്ത്രക്രിയകളുടെ പ്രഖ്യാപനം, നിർധനർക്ക് 6000 ശൗചാലയങ്ങൾ നിർമ്മിച്ചു നൽകുന്നതിൻ്റെ പ്രഖ്യാപനം എന്നിവയും ചടങ്ങിൽ നടന്നു. ലക്ഷക്കണക്കിന് ഭക്തർ ആഘോഷങ്ങളിൽ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
