ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു; പ്രതികളെ കിട്ടിയില്ല

സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസില്‍ ഉടന്‍തന്നെ ഹരിഹരനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.വീടിന് മുന്നില്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്‌ക്വാഡ് നിഗമനം.

author-image
Sruthi
New Update
ks

HARAIHARAN CASE

Listen to this article
0.75x 1x 1.5x
00:00 / 00:00

യുഡിഎഫ് വേദിയില്‍ സ്്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിയുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞി ട്ടില്ലെന്ന് പോലീസ് എഫ് ഐ ആര്‍. വീര്യംകുറഞ്ഞ സ്ഫോടകവസ്തുവാണ് ഉപയോഗി ച്ചതെന്നാണ് പോലീസ് പറയുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വടകര പൊലീസെടുത്ത കേസില്‍ ഉടന്‍തന്നെ ഹരിഹരനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.വീടിന് മുന്നില്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തു വച്ച് പൊട്ടിച്ചതാണെന്നും എറിഞ്ഞതല്ലെന്നുമാണ് ബോംബ് സ്‌ക്വാഡ് നിഗമനം. ഇനിനുപയോഗിച്ച സ്ഫോടകവസ്തു ഏതെന്നറിയാന്‍ രാസപരിശോധന പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും തനിക്കെതിരെയുളള ആക്രമണത്തിന് പുറകില്‍ സിപിഎം ആണെന്നും ഹരിഹരന്‍ പറഞ്ഞു. തനിക്കെതിരായ കേസില്‍ നിയമപരമായിതന്നെ മുന്നോട്ട് പോകും.