ക്രിക്കറ്റ് കോച്ചിനെതിരായ പീഡനക്കേസ്: വിശദീകരണം തേടി

പീഡനത്തിനിരയായ അഞ്ച് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

author-image
Shyam Kopparambil
New Update
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: പീഡനക്കേസിൽ പ്രതിയായ ക്രിക്കറ്റ് പരിശീലകൻ എം. മനുവിനെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി സ‌ർക്കാരിന്റെ വിശദീകരണം തേടി. പീഡനത്തിനിരയായ അഞ്ച് പെൺകുട്ടികളുടെ രക്ഷിതാക്കളാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി ആഗസ്റ്റ് 5ലേക്ക് മാറ്റി. എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായിരുന്ന മനു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായി മുമ്പും പരാതിയുയർന്നെങ്കിലും ശരിയായ അന്വേഷണം നടന്നില്ലെന്ന് ഹ‌ർജിക്കാർ ആരോപിച്ചു.

ernakulam Ernakulam News