ഹരിത കർമ്മ സേനാംഗങ്ങളെ അധിക്ഷേപിച്ചതായി പരാതി

തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെ  ജാതിപ്പേര്‌ വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി.അഞ്ചാം വാർഡിൽ താമസിക്കുന്ന കെ.വി പ്രകാശനെതിരെ തൃക്കാക്കര അസി.കമ്മീഷണർക്ക്  നൽകിയത്.

author-image
Shyam Kopparambil
New Update
asdads

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെ  ജാതിപ്പേര്‌ വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ റിട്ടേഡ് പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി.തൃക്കാക്കര നഗരസഭ ഇരുപത്തി അഞ്ചാം വാർഡിൽ ഒലിക്കുഴി ഭാഗത്ത് താമസിക്കുന്ന കെ.വി പ്രകാശനെതിരെ ഹരിത കർമ്മ സേനാംഗങ്ങളായ യശോദ,സീനത്ത് എന്നിവർ ചേർന്ന് തൃക്കാക്കര അസി.കമ്മീഷണർക്ക്  നൽകിയത്.ഇന്നലെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനാംഗങ്ങളായ ഇവർ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നത്.തുടർന്ന് നിങ്ങൾ ആരാണെന്ന് ചോദിക്കുകയും,അധിക്ഷേപിക്കുകയുമായിരുന്നു.
തുടർന്ന് ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ സ്വപ്ന വിജയകുമാർ,ജിജോ  സ്ഥലത്തെത്തിയെങ്കിലും അവരോടും അസഭ്യം പറഞ്ഞതായി അവർ പറഞ്ഞു.തുടർന്ന് ഫീൽഡ് പ്രവർത്തനം തടസ്സപ്പെടുത്തുകയും,അസഭ്യം പറയുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട്  ഇരുവരും തൃക്കാക്കര അസി.കമ്മീഷണർക്ക് പരാതി നൽകി

Crime Kerala crime latest news THRIKKAKARA MUNICIPALITY kakkanad kakkanad news Crime News Crime