കുട്ടികളുടെ വൻ പങ്കാളിത്തത്തോടെ തൃക്കാക്കരയിൽ ഹരിത സഭ

പ്രകൃതിയെ സംരഷിക്കുന്നതിന് 'ശുചിത്വ കേരളം മാലിന്യവിമുക്ത കേരളം' എന്ന മുദ്രവാക്യമുയർത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്ന്  തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ വിദ്യാർഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

author-image
Shyam
New Update
radhamani

തൃക്കാക്കര: പ്രകൃതിയെ സംരഷിക്കുന്നതിന് 'ശുചിത്വ കേരളം മാലിന്യവിമുക്ത കേരളം' എന്ന മുദ്രവാക്യമുയർത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തെ തുടർന്ന്
 തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ വിദ്യാർഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി അധ്യക്ഷ വഹിച്ചു. വൈസ് ചെയർമാൻ അബ്ദുൽ ഷാന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സ്മിതാ സണ്ണി, സുനീറ ഫിറോസ്,ഉണ്ണി കാക്കനാട്, റസിയ നിഷാദ്,നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മധു കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ ജീവിത പ്രദേശങ്ങളിലും, വിദ്യാലയങ്ങളിലും ഉള്ള മലിനീകരണ, ശുചിത്വ പ്രശ്നങ്ങൾ, വലിച്ചെറിയപ്പെടുന്ന മാലിന്യ പ്രശ്നങ്ങൾ, ഉറവിട മാലിന്യ സംസ്കരണ സാധ്യതകൾ, ജലാശയങ്ങളുടെ മാലിന്യങ്ങൾ, തെരുവ് പട്ടികളുടെ ശല്യം, ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഒപ്പം പ്രതിവിധികളും കുട്ടികളുടെ ഹരിത സഭയിൽ ഉന്നയിക്കപ്പെട്ടു. ജനപ്രതിനിധികളോടുള്ള കുട്ടികളുടെ ചോദ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

kochi ernakulam Ernakulam News kakkanad THRIKKAKARA MUNICIPALITY ernakulamnews kakkanad news