/kalakaumudi/media/media_files/2025/04/07/KIELB4sGUv7kxAMmgB47.jpg)
കൊച്ചി : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ ചെത്തിക്കോട്ടിൽ ജൈവ രീതിയിൽ കൃഷി ചെയ്ത മഞ്ഞൾ സംസ്കരിച്ച് മഞ്ഞൾ പൊടിയുടെ വിപണനോദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു ബാങ്ക് പ്രസിഡൻ്റ് എം. പി. ഉദയൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് റീജിയണൽ മാനേജർ കെ.എസ്.ശിവകുമാർ ബാങ്ക് വൈസ് പ്രസിഡന്റ് പി.വി.ചന്ദ്രബോസ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാജൻ ആൻ്റണി, എം.ഐ. അബ്ദുൾ റഹിം, വി.കെ .കൃഷ്ണൻകുട്ടി ,ലിജോ ജോർജ്, മീനു സുകുമാരൻ,മഹേഷ് ഉണ്ണി, ലേഖ ഷാജി, എ.ബി.ബിജു, മല്ലിക.വി.ആർ , സെയിൽ ഓഫീസർ പി.ജയകുമാർ ,അഗ്രികൾച്ചറൽ ഓഫീസർ സ്വീറ്റി സുരേന്ദ്രൻ, അസിസ്റ്റൻ്റ് സെക്രട്ടറി സിജു .പി.എസ്, ബ്രാഞ്ച് മാനേജർ അനൂപ്കുമാർ.കെ.എ. എന്നിവർ സംസാരിച്ചു.