/kalakaumudi/media/media_files/2025/04/15/vsGBNPopqznMgjFfkogU.jpg)
തൃശൂര്‍: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികള്‍ ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലും നിരന്തരമായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിലും പ്രതിഷേധിച്ച് അതിരപ്പിള്ളിയില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നാളെ ജനകീയ ഹര്‍ത്താല്‍.
തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയ സംഘത്തിലെ സതീഷും അംബികയുമാണ് കൊല്ലപ്പെട്ടത്.
കാട്ടാനയാക്രമണത്തിന് സ്ഥിരപരിഹാരം ആവശ്യമാണെന്ന് പഞ്ചായത്ത് വ്യക്തമാക്കി.