കോട്ടയം : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരെ കേസ് എടുത്തപ്പോൾ
ബിജെപി നേതാവ് പിസി ജോർജ് ഒളിവിൽ പോയെന്നു സൂചന. കോടതി നോട്ടീസ് നൽകാൻ പൊലീസ് എത്തിയെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞില്ല. ഈരാട്ടുപേട്ടയിലെ വീട്ടിൽ രണ്ടു തവണ എത്തിയെങ്കിലും ജോർജ് വീട്ടിൽ ഇല്ലെന്നു ആയിരുന്നു കുടുംബത്തിന്റെ പ്രതികരണം.
അറസ്റ്റ് ഒഴിവാക്കാൻ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. അറസ്റ്റു വൈകുന്നതിൽ പ്രതിഷേധിച്ചു എസ്‍ഡിപിഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചു നടത്തി. വിദ്വേഷ പരാമർശത്തിന് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജോർജിനെ അറസ്റ്റു ചെയ്യാൻ ഡിജിപി നിർദേശിച്ചിരുന്നു.
യൂത്ത് ലീഗ് നൽകിയ കേസിൽ ഈരട്ടുപെട്ട പൊലീസ് ജാമ്യം ഇല്ലാത്ത വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും ജോർജിന്റെ ജാമ്യം നിഷേധിച്ചത്. കടുത്ത നിരീക്ഷണങ്ങളോടെയാണ് ജാമ്യം കൊടുക്കാതിരുന്നത്.
പ്രഥമ ദൃഷ്ട്യാ മതവിദ്വേഷത്തിനെതിരായ കുറ്റം നിലനിനിൽക്കും. പൊതു ജന മധ്യത്തിൽ മാപ്പ് പറഞ്ഞതുകൊണ്ട് തെറ്റിനെ ചെറുതായി കാണാൻ ആവില്ല. വർഷങ്ങൾ ജനപ്രതിനിധിയായിരുന്ന ഒരാളുടെ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കും. ഭരണഘടനാ ആശയമായ മതേതരത്വത്തെ അപകടത്തിലാക്കുന്നതാണ്. കുറ്റക്കാർക്ക് പണം അടച്ചു രക്ഷപെടാൻ അനുവദിക്കരുത്. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷാവിധി ഉയർത്തുന്ന കാര്യം പാർലമെന്റ് കൂടി ഇതിൽ ഇടപെടണം, എന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജനുവരി 6ന് നടന്ന ജനം ടിവി'യില്‍ നടന്ന ചർച്ചയിലാണ്
ബിജെപി നേതാവായ വിദ്വേഷ പരാമർശം നടത്തിയത്. " ഇന്ത്യയിലെ മുസ്ലിങ്ങൾ എല്ലാവരും വർഗീയ വാദികളാണ്. ആയിരകണക്കിന് ഹിന്ദുക്കളെയും ക്രിത്യാനികളെയും കൊന്നൊടുക്കി,മുസ്ലിങ്ങകുഞ്ഞാലിക്കുട്ടി,കെ.ടി ജലീൽ, എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമി ഉൾപ്പടെയുള്ളവർ പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു.ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗ്ഗിയത പറഞ്ഞാണ് തന്നെ തോൽപ്പിച്ചതെന്നു പിസി ജോർജ് ചർച്ചയിൽ പറഞ്ഞു.