മകരവിളക്കുകാലത്തെ പ്രധാന ചടങ്ങുകളായ മണിമണ്ഡപത്തിലെകളമെഴുത്ത് 14 മുതൽ

മകരവിളക്കുകാലത്തെ പ്രധാന ചടങ്ങുകളായ എഴുന്നള്ളത്തും മണി മണ്ഡപത്തിലെ കളമെഴുത്തും 14 ന് തുടങ്ങും. തിരുവാഭരണം, ചാർത്തി ദീപാരാധന നടക്കുമ്പോൾ കളമെഴുത്ത് തുടങ്ങും.

author-image
Devina
New Update
sabarimala-temple

ശബരിമല: മകരവിളക്കുകാലത്തെ പ്രധാന ചടങ്ങുകളായ എഴുന്നള്ളത്തും മണി മണ്ഡപത്തിലെ കളമെഴുത്തും 14 ന് തുടങ്ങും.

തിരുവാഭരണം, ചാർത്തി ദീപാരാധന നടക്കുമ്പോൾ കളമെഴുത്ത് തുടങ്ങും.

 പന്തളം കൊട്ടാരത്തിൽ നിന്നുകൊടുത്തുവിടുന്ന പഞ്ചവർണപ്പൊടി ഉപയോഗിച്ചു റാണി കുന്നയ്ക്കാട് ജയകുമാര, അജിത്കുമാർ, രതീഷ്‌കുമാർ എന്നിവരാണ് കളമെഴുതുന്നത്.

14 ന് ബാലകനായ മണികണ്ഠൻ 15 ന് വില്ലാളിവീരൻ, 16 ന് രാജകുമാരൻ, 17 ന് പുലിവാഹനൻ 18 ന് തിരുവാഭരണ വിഭൂഷിതനായ ശാസ്താവ് എന്നിവയുടെ രൂപമാണ് കളമെഴുതുന്നത്.

തിരുവാഭരണം ചാർത്തി അയ്യപ്പസ്വാമിക്കു ദീപാരാധനയുംഅത്താഴപൂജയും കഴിഞ്ഞാണ് മാളികപ്പുറത്തെ എഴുന്നള്ളത്ത് തുടങ്ങുന്നത്.