ചര്‍ച്ച പരാജയം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതല്‍ അനിശ്ചിതകാല സമരം

140 കിലോമീറ്ററില്‍ അധിക ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ പുതുക്കി നല്‍കുന്നില്ലെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് ഇതുകാരണം തൊഴില്‍ നഷ്ടപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം

author-image
Biju
New Update
dus

പാലക്കാട്: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കും. അതിനു മുന്‍പ് പ്രശ്‌നം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ.

140 കിലോമീറ്ററില്‍ അധിക ദൂരം സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റ് സര്‍ക്കാര്‍ പുതുക്കി നല്‍കുന്നില്ലെന്ന് സമിതി നേതാക്കള്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് ഇതുകാരണം തൊഴില്‍ നഷ്ടപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ വര്‍ധന നടപ്പിലാക്കണം. 

കണ്‍സഷന്‍ കാര്‍ഡ് വിതരണം കുറ്റമറ്റതാക്കണം. ബസ്സ് ഉടമകളില്‍നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടി പിന്‍വലിക്കണം. ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

 

kerala bus