തൃക്കാക്കര : തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം ഒഴിവാകാതെ തൃക്കാക്കരയിലെ സ്ഥാനാർഥികളും മുന്നണികളും. ചിലർ പത്രിക പിൻവലിച്ചപ്പോൾ വിമതരിൽ ഭൂരിഭാഗവും മത്സര രംഗത്ത് തുടരുകയാണ്. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു പാട്ടുപുര വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രവീണ അജിത്ത് നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങിയ കോൺഗ്രസ് വിമത ലിജി സുരേഷ് ഔദ്യോഗിക സ്ഥാനാർത്ഥിയായി മാറിയത്. ഏറ്റവും കൂടുതൽ മത്സരാർത്ഥികളുള്ളത് തൃക്കാക്കര നഗരസഭ മുൻ ചെയർമാനും, കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവുമായ ഷാജി വാഴക്കാല മത്സരിക്കുന്ന കുന്നേപ്പറമ്പ് പടിഞ്ഞാറ് വാർഡിലാണ്. എട്ട് പേർ മത്സര രംഗത്തുണ്ട്. യു.ഡി.എഫിനും,എൽ.ഡി.എഫിനും, എൻ.ഡി.എ, ട്വൻ്റി 20 എന്നിവർക്ക് പുറമെ എസ്.ഡി.പി.ഐ, എ.എ.പി എന്നിവരും മത്സര രംഗത്തുണ്ട്. കൂടാതെ കോൺഗ്രസ് വിമതനായി അബ്ദുള്‍ നാസ്സർ തൃക്കാക്കരയും,സി.പി.എം വിമതനായി സന്തോഷ് പി.വിയും മത്സര രംഗത്ത് സജീവമാണ്. കോൺഗ്രസ് എ ഗ്രൂപ്പ് നേതാവായ സേവ്യർ തായങ്കേരിയും,എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ആലുങ്കൽ ജോർജും മത്സരിക്കുന്ന തോപ്പിൽ സൗത്ത് വാർഡിൽ ഏഴുപേർ മത്സര രംഗത്തുണ്ട്. അവിടെ രണ്ടുപേർ കോൺഗ്രസ് വിമതമാരായി മത്സര രംഗത്തുണ്ട്. മഹിളാ കോൺഗ്രസ് നേതാവ് സോളി ജോൺസൺ, കോൺഗ്രസ് മണ്ഡലം നേതാവ് ജെയിംസ് എന്നിവരാണ് മത്സര രംഗത്തുള്ളത്. ഹെൽത്ത് സെന്റർ വാർഡിൽ അഞ്ചുപേർ മത്സര രംഗത്തുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.സി മനൂപും, യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി.എസ് സുജിത്തുമാണ് മത്സരിക്കുന്നത്.കോൺഗ്രസ് വിമതനായി സാബു പടിയഞ്ചേരിയും മത്സര രംഗത്ത് സജീവമാണ്.യു.ഡി.എഫും- എൽ.ഡി.എഫും വാശിയേറിയ മത്സരം നടക്കുന്ന എൻ.ജി.ഓ കോട്ടേഴ്സ് വാർഡിൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയായി പേരുനൽകിയ സജ്ന കെ.എൽ മത്സരിക്കുന്നുണ്ട്.തുതിയൂർ വാർഡിൽ കോൺഗ്രസ് നേതാവ് ബാബു ആന്റണി വിമതനായി മത്സരിക്കുന്നുണ്ട്.തലക്കോട്ടുമൂല വാർഡിൽ യു.ഡി.എഫ് വിമതനായി രണ്ടുപേർ മത്സര രംഗത്തുണ്ട്. ഇടച്ചിറ വാർഡിൽ കോൺഗ്രസ് വിമതയായി നിഷ മത്സര രംഗത്ത് സജീവമാണ്.
ഇടതിനും വലതിനും തലവേദന; വിമത ശല്യം ഒഴിവാകാതെ തൃക്കാക്കര
തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം ഒഴിവാകാതെ തൃക്കാക്കരയിലെ സ്ഥാനാർഥികളും മുന്നണികളും. ചിലർ പത്രിക പിൻവലിച്ചപ്പോൾ വിമതരിൽ ഭൂരിഭാഗവും മത്സര രംഗത്ത് തുടരുകയാണ്.
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
