ആരോഗ്യം, ആനന്ദം കാമ്പയിൻ രണ്ടാം ഘട്ടം:  പരിശോധനയും ബോധവൽക്കരണവും വ്യാപകമാക്കും

ആരോഗ്യം, ആനന്ദം ജനകീയ കാൻസർ പ്രതിരോധ കാമ്പയിൻ്റെ രണ്ടാം ഘട്ടം, പുകയില നിരോധന നിയമത്തിന്റെ ( കോട്പ ആക്ട്) നടപ്പാക്കൽ, പുകയില രഹിതവിദ്യാലയ കാമ്പയിൻ,

author-image
Shyam Kopparambil
New Update
asd

 


തൃക്കാക്കര: ആരോഗ്യം, ആനന്ദം ജനകീയ കാൻസർ പ്രതിരോധ കാമ്പയിൻ്റെ രണ്ടാം ഘട്ടം, പുകയില നിരോധന നിയമത്തിന്റെ ( കോട്പ ആക്ട്) നടപ്പാക്കൽ, പുകയില രഹിതവിദ്യാലയ കാമ്പയിൻ,മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്താൻ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേർന്നു.
 ആരോഗ്യം, ആനന്ദം കാമ്പയിന്റെ ഒന്നാം ഘട്ടത്തിൽ ജില്ലയിൽ ഇതുവരെ ഏകദേശം 90,000 സ്ത്രീകളെ കാൻസർ സ്ക്രീനിങ്ങിന് വിധേയരാക്കിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാ ദേവി അറിയിച്ചു.രണ്ടാം ഘട്ടത്തിൽ പുരുഷന്മാരിൽ, പ്രത്യേകിച്ചും പുകയില ഉപയോഗം ഉള്ളവരിൽ കണ്ടുവരുന്ന വദനാർബു ദം, വൻകുടൽ കാൻസർ എന്നിവയ്‌ക്കെതിരെയുളള ബോധവത്കരണം,  സ്ക്രീനിങ്ങ്  എന്നിവയാണ്  ലക്ഷ്യമിടുന്നത്. ആരോഗ്യം ആനന്ദം കാമ്പയിന്റെ ഭാഗമായി പുകയില രഹിത വിദ്യാലയ പ്രഖ്യാപനത്തിലേക്കുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും  എല്ലാ സ്കൂളുകളിലും ഒരാഴ്ചക്കുള്ളിൽ തന്നെ വിദ്യാലയ ജാഗ്രതാസമിതി രൂപീകരിച്ച് രക്ഷാകർതൃയോഗങ്ങൾ വിളിച്ചു ചേർക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും, ആരോഗ്യപ്രവർത്തകർ വഴി ബോധവത്ക്കരണ ക്ലാസ് കൂടാതെ സ്കൂളുകളിൽ ജൂൺ 26 ന് മുൻപായി യെല്ലോ ലൈൻ കാമ്പയിൻ  നടപ്പാക്കും. കോപ്ട ആക്ടിന്റെ ഫലപ്രദമായ നടപ്പാക്കലിനായി പരിശോധനകൾ കർശനമാക്കുമെന്നും  ജില്ല മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു.
മഴക്കാലത്തോടനുബന്ധിച്ചുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി ക്ലോറിനേഷൻ, സൂപ്പർ ക്ലോറിനേഷൻ എന്നിവ ദ്രുതഗതിയിൽ നടപ്പിലാക്കുന്നതിന്,ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ജലസേചന വകുപ്പിന്  നിർദ്ദേശം നൽകി.
 മഴക്കാല പകർച്ചവ്യാധികൾൾക്കെതിരെയുള്ള ബോധവൽക്കരണം സർക്കാർ, എയിഡഡ്, സ്വകാര്യ, സിബിഎസ്ഇ, ഐസിഎസ്ഇ  സ്കൂളുകൾ  കേന്ദ്രീകരിച്ചും റെസിഡന്റ്‌സ് അസോസിയേഷൻ മുഖേനയും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമാക്കാൻ യോഗം നിർദേശിച്ചു.പുകയില രഹിത വിദ്യാലയം, വൻകുടൽ അർബുദം, വായിലെ കാൻസർ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ പോസ്റ്ററുകൾ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ നടന്ന യോഗത്തിൽ വിവിധവകുപ്പ് തല ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ernakulam district collector