/kalakaumudi/media/media_files/2025/11/13/venu-death-news-2025-11-13-12-26-03.jpg)
കൊല്ലം :തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്നു മരണപ്പെട്ട വേണുവിന്റെ കുടുംബത്തോട് ഒട്ടും തന്നെ ദയയില്ലാതെ ആരോഗ്യവകുപ്പ് അധികൃതർ പെരുമാറിയതായി പരാതി .
വേണുവിന്റെ സഞ്ചയദിവസമായിരുന്നു ബുധനാഴ്ച .
ആ ദിവസം തന്നെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ മൊഴി നൽകാൻ വേണുവിന്റെ ഭാര്യ സിന്ധുവിനെ ഫോണിൽ വിളിച്ചു അധികൃതർ ആവശ്യപ്പെട്ടു .
മരണാനന്തര കർമ്മങ്ങൾ നടക്കുന്ന ദിവസമാണെന്നും 16 ദിവസം കഴിയാതെ പുറത്തു പോകരുതെന്നാണ് തങ്ങളുടെ ആചാരമെന്നും അറിയിച്ചപ്പോൾ അതൊന്നും തന്നെ പരിഗണിക്കാതെ വ്യാഴാഴ്ച രാവിലെ തന്നെ എത്തണമെന്ന് അധികൃതർ സിന്ധുവിനോട് പറഞ്ഞു .
ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേ എന്നാണ് സിന്ധു ചോദിക്കുന്നത് .
ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു .
വേണുവിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച സങ്കടത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോട് ഒട്ടും തന്നെ കരുണയില്ലാത്ത സമീപനമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
