നാലു വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: ചികിത്സാപ്പിഴവെന്ന് നിയമസഭയിൽ അംഗീകരിച്ച് ആരോഗ്യമന്ത്രി

സംഭവത്തിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

author-image
Vishnupriya
Updated On
New Update
ve

വീണാ ജോർജ്

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി. ഇത്തരം പിഴവുകൾ തെറ്റായി തന്നെ എടുത്ത് കർശന നടപടി സ്വീകരിക്കും. സംഭവത്തിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ഇത്തരം ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിൽ അഞ്ചും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം പിഴവുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സർക്കാർ എടുത്ത കർശന നടപടികളുടെ ഫലമാണ്. കയ്യിൽ നിന്നും കാശെടുത്ത് രോഗിയെ വീട്ടിലെത്തിക്കുന്ന ഡോക്ടർമാർ നമ്മുടെ സർക്കാർ സംവിധാനത്തിലുണ്ട്. മികച്ച സേവനം കാഴ്ചവയ്‌ക്കുന്ന സർക്കാർ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും വീണാ ജോർജ് പ്രതികരിച്ചു.

health minister veeena george medical mal practices