കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്

വിണാ ജോർജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടർന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോർജ് പറഞ്ഞു

author-image
Devina
New Update
veena jor

കണ്ണൂർ: കണ്ണൂരിൽ കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് വലയം ഭേദിച്ച് സമരക്കാർ മന്ത്രിയെ ആക്രമിക്കുകയായിരുന്നു. രാവിലെ മന്ത്രിക്കെതിരെ ജില്ലയിൽ പലയിടത്തും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു.

കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ വിണാ ജോർജിന്റെ കഴുത്തിലും കൈയിലുമാണ് പരിക്കേറ്റത്. തുടർന്ന് മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൈയ്ക്കു വേദനയുണ്ടെന്നും കഴുത്ത് അനക്കാനാവുന്നില്ലെന്നും വീണ ജോർജ് പറഞ്ഞു. കൈയേറ്റത്തെക്കുറിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ മന്ത്രി ഫോണിൽ മുഖ്യമന്ത്രിയോട് സംസാരിച്ചു.കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് തിരുവനന്തരപുരത്തേക്ക് പോകുന്നതിനിടെയാണ് കെഎസ്‌യു പ്രവർത്തകൾ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടർന്ന് വന്ദേഭാരത് ട്രെയിന് പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. സ്പീക്കർ എ എൻ ഷംസീറും സ്ഥലത്തുണ്ട്. മന്ത്രിയെ സമരക്കാർ മർദിച്ചുവെന്ന് എഎൻ ഷംസീർ പ്രതികരിച്ചു. സമരക്കാർ ആരോഗ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇത് അപലപനീയമാണെന്ന് സ്പീക്കർ പറഞ്ഞു.