/kalakaumudi/media/media_files/2025/09/26/kmvts-2025-09-26-15-24-40.jpg)
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ആരോഗ്യ ടൂറിസം മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റി (കെഎംവിടിഎസ്) യുടെ വെബ് പോര്‍ട്ടല്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കേരള മെഡിക്കല്‍ വാല്യൂ ട്രാവല്‍ സൊസൈറ്റിയ്ക്ക് ആവശ്യമായ പിന്തുണ കെഎസ്ഐഡിസി ലഭ്യമാക്കും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചികിത്സ തേടി കേരളത്തിലെത്തുന്നവര്‍ക്ക് ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏകീകൃത പ്ലാറ്റ് ഫോം ഉറപ്പാക്കുന്നതിന് സംയോജിത പോര്‍ട്ടല്‍ സഹായകമാകും. കേരള ട്രാവല്‍ മാര്‍ട്ട് 2015 നോടനുബന്ധിച്ച് കേരള ഹെല്‍ത്ത് സമ്മിറ്റിന്‍റെ ഭാഗമായി ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന്‍റെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കാനും ഈ രംഗത്ത് മികച്ച വളര്‍ച്ച നേടാനും വേണ്ടിയാണ് കെഎംവിടിഎസ് രൂപീകരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
