ഹെല്‍ത്തി കേരള ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കേരള സർക്കാർ ആയുഷ് വകുപ്പും,ദേശിയ ആയുഷ് മിഷൻ കേരളയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽത്തി കേരളയുടെ ക്യാമ്പയിൻ ഉമതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

author-image
Shyam
Updated On
New Update
WhatsApp Image 2026-02-24 at 6.33.36 PM

കൊച്ചി : കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും,ദേശിയ ആയുഷ് മിഷന്‍ കേരളയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്തി കേരളയുടെ ക്യാമ്പയിന്‍ ഉമതോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.തൃക്കാക്കര നഗരസഭ വൈസ്.ചെയര്‍പേഴ്‌സന്‍ അഡ്വ. ഷെറീന ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം.എസ് അനില്‍കുമാര്‍,പി.എസ് സുജിത്ത്,ടിനു ജിപ്‌സന്‍,കൗണ്‍സിലര്‍ സുനീര്‍ കെ ബാവ,ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്‌സി ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ സംസാരിച്ചു.ഹെല്‍ത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായി സൗജന്യ ജീവിത ശൈലി രോഗ നിര്‍ണ്ണയവും,ബോധവല്‍ക്കരണ ക്ലാസ്,യോഗ ഡാന്‍സ്,ആരോഗ്യ ഭക്ഷണ പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചു. 

Health THRIKKAKARA MUNICIPALITY