ചുട്ടുപ്പൊള്ളി കേരളം; പാലക്കാട് 45 ഡിഗ്രി സെൽഷ്യസ് കടന്ന് താപനില

സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്.അതിനിടെ പാലക്കാട് മാത്രം ചൊവ്വാവ്ച രേഖപ്പെടുത്തിയത് റെക്കോർഡ് ചൂടാണ്. 45.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്.

author-image
Greeshma Rakesh
New Update
heat-rise

heat rise in kerala

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്.അതിനിടെ പാലക്കാട് മാത്രം ചൊവ്വാവ്ച രേഖപ്പെടുത്തിയത് റെക്കോർഡ് ചൂടാണ്. 45.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് വിതർ സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിലും രാവിലെ 11 മണിക്ക് ശേഷം  40 ഡിഗ്രിക്ക് മുകളിലാണ് താപനില അനുഭവപ്പെടുന്നത്.മാത്രമല്ല കനത്ത ചൂടിനൊപ്പം വേനൽ മഴ മാറി നിൽക്കുന്നതും പാലക്കാടുകാരുടെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് ജില്ലയിൽ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.രണ്ടുദിവസം മുൻപ് എരുമയൂരിൽ രേഖപ്പെടുത്തിയ ചൂട് 44.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.ഈ റെക്കോഡാണ് ചൊവ്വാവ്ച 45.4 ഡിഗ്രി സെൽഷ്യസ് കാഞ്ഞിരപ്പുഴയിൽ രേഖപ്പെടുത്തിയതോടെ തകർന്നത്.അതെസമയം  മങ്കരയിൽ ചൊവ്വാഴ്ച 43.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. മലമ്പുഴ ഡാമിൽ 42.1 ആയിരുന്നു  ചൂട്.

രാവിലെ 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. തൊഴിലാളികൾ അടക്കമുള്ളവർ ഇതോടെ വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.വേനൽമഴ പെയ്യാത്തതും പാലക്കാടിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയതോടെ മെയ് മാസത്തെ ചൂട് എന്തായിരിക്കും എന്നാണ് പാലക്കാട്ടുകാർ ഇപ്പോൾ പരസ്പരം ചോദിക്കുന്നത്.

kerala news temperature palakkad heat