സംസ്ഥാനത്ത് ശക്തമായ മഴ തുടരും;  5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ മുന്നറിയിപ്പ്

മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 

author-image
Greeshma Rakesh
New Update
rain in kerala

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.  മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 

ചിമ്മിനി ഡാമിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമിൽ നിന്നും കെഎസ്ഇബി പവർ ജനറേഷന്  വേണ്ടി 6.36m3/s എന്ന തോതിൽ ജലം ഇന്ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക്  ഒഴുക്കിവിടുമെന്ന് അറിയിപ്പുണ്ട്. അതുകൊണ്ട് കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ആയതിനാൽ  കുറുമാലി, കരുവന്നൂർപ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.



yellow alert Kerala rain orange alert