/kalakaumudi/media/media_files/lJVSgflvc6dd2SXXAqOH.jpg)
തിരുവനന്തപുരത്തെ വെള്ളക്കെട്ട്
തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.പല റോഡുകളിലും വെള്ളക്കെട്ടാണ്. തോരാതെ പെയ്യുന്ന മഴയിൽ അട്ടക്കുളങ്ങരയിൽ വ്യാപാരസ്ഥാപനങ്ങളില്ലടക്കം വെള്ളം കയറിയി.അട്ടക്കുളങ്ങര ബൈപ്പാസിലും വെള്ളക്കെട്ട് രൂക്ഷമാണ്.
മുക്കോലയ്ക്കൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.ഇന്ന് പുലർച്ചെയുണ്ടായ മൂന്ന് മണിക്കൂർ നിർത്താതെയുള്ള കനത്ത മഴയാണ് വെള്ളക്കെട്ട് രൂക്ഷമാകാന്നുള്ള കാരണം. ഇവിടെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. സ്മാർട്ട് റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കുഴികളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് കൂടുതൽ അപകടങ്ങളിലേക്ക് വഴിവെക്കുന്ന സ്ഥിതിയാണ്.
അട്ടക്കുളങ്ങരയിൽ മിക്ക വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചാല മാർക്കറ്റ്, മുക്കോല ഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. മുട്ടത്തടയിലും വീടുകളിലെല്ലാം വെള്ളം കയറി. ഇതോടെ മിക്കവർക്കും വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
എല്ലാ വർഷവും മഴ പെയ്താൽ ഇതാണ് ഇവിടത്തെ സ്ഥിതിയെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനിടെ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.