തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നതിന് മുന്നോടിയായി ശക്തമായ മഴ മുന്നറിയിപ്പ്.ഈ ആഴ്ചയിലെ നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലും 23ന് പത്തനംതിട്ട , എറണാകുളം , ഇടുക്കി , തൃശൂര്‍ ജില്ലകളിലും 24 ന് കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലും
25ന് കോഴിക്കോട്,കണ്ണൂര്‍,വയനാട്,കാസര്‍ഗോഡ് ജില്ലകളിലും അതിശക്തമായ മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് നല്കിയിട്ടുണ്ട്.കേരള ,കര്‍ണ്ണാടക ,ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഈ മാസം 25ാം തീയതിവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്കിയിട്ടുണ്ട്.
നാല് ദിവസം അതിശക്തമായ മഴ ; കേരളത്തിന് കാലാവസ്ഥാ മുന്നറിയിപ്പ്
കേരള ,കര്‍ണ്ണാടക ,ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഈ മാസം 25ാം തീയതിവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്
New Update