ശക്തമായ മഴയും കാറ്റും; കൊച്ചിയിലും ഇടുക്കിയിലും വീടുകൾ തകർന്നു, ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂർ തടസ്സപ്പെട്ടു

വൈകിട്ട് ആറരയോടെ പെയ്ത ശക്തമായ മഴയിലും  കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. 

author-image
Vishnupriya
New Update
idukki

തൊടുപുഴയിൽ കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീണപ്പോൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി/തൊടുപുഴ: എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടി വീണു. തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഏകദേശം രണ്ടര മണിക്കൂറിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എറണാകുളത്തെ വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടിരുന്ന ട്രെയിനുകൾ യാത്ര തുടങ്ങി. 

മഴയെത്തുടർന്ന് രണ്ടര മണിക്കൂർ ഇടപ്പള്ളിക്കു സമീപം ജനശതാബ്ദി എക്സ്പ്രസ് പിടിച്ചിട്ടിരുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്നു യാത്ര തിരിച്ച് 7.13നാണ് യാത്ര തടസ്സപ്പെട്ടത്. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂർ കളമശ്ശേരിയിൽ പിടിച്ചിട്ടിരുന്നു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെ എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടു.

8.55ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പുർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടി. 7.49ന് പുറപ്പെടേണ്ട എറണാകുളം –ഗുരുവായൂർ പാസഞ്ചറും വൈകിയാണ് പുറപ്പെട്ടത്. വൈകിട്ട് ആറരയോടെ പെയ്ത ശക്തമായ മഴയിലും  കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. 

അതേസമയം, ശക്തമായ കാറ്റിലും മഴയിലും കോട്ടയം വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ കടപുഴകി വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. ഇടുക്കി തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടിമിന്നലോട് കൂടിയ മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

kochi Idukki rain alert