ഉരുൾപൊട്ടിയ വിലങ്ങാട്ട് ശക്തമായ മഴയും  മലവെള്ളപ്പാച്ചിലും;20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ചൊവ്വാഴ്ച പുലർച്ചെയാണ് മലയാരത്തെ ഭീതിയിലാക്കി കനത്തമഴ പെയ്തത്. മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. അതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു.

author-image
Greeshma Rakesh
New Update
vilangad

vilangad town

Listen to this article
0.75x1x1.5x
00:00/ 00:00

നാദാപുരം: ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട്  ശക്തമായ മഴയും മലവെള്ളപ്പാച്ചിലും.തുടർന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയാണ് മലയാരത്തെ ഭീതിയിലാക്കി കനത്തമഴ പെയ്തത്. മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായി. അതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. വന മേഖലയിലും അതിശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ ജൂ​ലൈ 31ന് വി​ല​ങ്ങാടുണ്ടായി ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ൻ നാ​ശമാണ് വി​ത​ച്ചത്. 14 വീടുകൾ പൂർണമായും ഒലിച്ചുപോവുകയും 313 വീടുകൾ വാസയോഗ്യമല്ലാതാവുകയും ചെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളും പൂർണായും ഇല്ലാതായി.

Vilangad landslide heavy rain