വടക്കന്‍ ജില്ലകളില്‍ മഴ ശക്തം ; സംസ്ഥാനത്ത് 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി .

author-image
Sneha SB
New Update
Capture

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്  വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി .കാസര്‍കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോടും കണ്ണൂരും സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് അവധി. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പി എസ് സി പരീക്ഷകള്‍ക്കടക്കം മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

rain kerala